മണക്കാടുനിന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി വിനോദ സഞ്ചാരത്തിന് എത്തിയത്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുല്‍മേട്ടിലൂടെ നടക്കുമ്പോള്‍ കാല്‍പാദം കുടുങ്ങുകയായിരുന്നു. കുഴ തെറ്റിയതോടെ പിന്നെ നടക്കാന്‍ വയ്യാതായി.
തിരുവനന്തപുരം: പൊന്മുടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയുടെ കാല്‍പാദം പാറയിടുക്കില്‍ കുടുങ്ങി. പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അരകിലോമീറ്ററോളം ചുമന്നാണ് യുവതിയെ വാഹനത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെ അപ്പര്‍ സാനിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. കോട്ടയം മണക്കാടുനിന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി വിനോദ സഞ്ചാരത്തിന് എത്തിയത്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുല്‍മേട്ടിലൂടെ നടക്കുമ്പോള്‍ കാല്‍പാദം കുടുങ്ങുകയായിരുന്നു. കുഴ തെറ്റിയതോടെ പിന്നെ നടക്കാന്‍ വയ്യാതായി. തുടര്‍ന്ന് സഹായത്തിനായി ഭര്‍ത്താവ് പൊന്മുടി സ്റ്റേഷനുമായി ബന്ധപ്പെട്ടു.
ആംബുലന്‍സ് ലഭിക്കാതായതോടെ എസ്‌ഐ എസ് മുഹമ്മദ് റാഫിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. യുവതിയെ കസേരയില്‍ ഇരുത്തി ചുമന്ന് വാഹനത്തിലെത്തിച്ചു. വിനോദസഞ്ചാരികളും സഹായത്തിനെത്തി. യുവതിയെ വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
