ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദുർഗയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

തിരുവനന്തപുരം: കാട്ടാക്കടയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. പോലീസ് ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കട കിള്ളി മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഊന്നംപാറയിൽ താമസിക്കുന്ന ദുർഗയാണ് മരിച്ചത്. 45 വയസായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദുർഗയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred