ട്രെയിന്‍ കടന്നു പോയതിന് ശേഷം ഗേറ്റ് ഉയര്‍ത്തി റൂമിലേക്ക് പ്രവേശിച്ച അശ്വതിയെ മോഷ്ടാവ് വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിട്ട് ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു. 

കായംകുളം: ജോലി ചെയ്യുന്നതിനിടെ റെയില്‍വേ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. ആക്രമണത്തില്‍ ഗേറ്റ് കീപ്പര്‍ അശ്വതിക്ക് പരിക്കേറ്റു. മോഷ്ടാക്കള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. കായംകുളം വലിയതുറ ഗേറ്റിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടെമുക്കാലോടെ കായംകുളത്ത് നിന്ന് ചേപ്പാടേക്കുള്ള ആദ്യ ഗേറ്റിലായിരുന്നു ആക്രമണം നടന്നത്. ട്രെയിന്‍ കടന്നു പോയതിന് ശേഷം ഗേറ്റ് ഉയര്‍ത്തി റൂമിലേക്ക് പ്രവേശിച്ച അശ്വതിയെ മോഷ്ടാവ് വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിട്ട് ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു. 

മോഷണം ശ്രമം തടയുന്നതിനിടെയാണ് അക്രമി അശ്വതിയെ പരിക്കേല്‍പ്പിച്ചത്. മോഷ്ടാവ് കൈയില്‍ ഗ്ലൗസ് ധരിച്ചിരുന്നതായി അശ്വതി പറഞ്ഞു. രക്ഷപ്പെടാനായി അശ്വതി മോഷ്ടാവിന്റെ കയ്യില്‍ കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തു. കായംകുളം പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ നിരിക്ഷണ ക്യാമറകള്‍ പരിശോധിക്കും.