ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പുത്സവത്തിന് കച്ചവടത്തിനായി രാജസ്ഥാനിൽ നിന്നുമെത്തിയ യുവതിയെയും പിഞ്ചു കുഞ്ഞിനെയും കയ്യേറ്റം ചെയ്തു. ഇന്നു പുലർച്ചെയാണ് ഇവരെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ കയ്യേറ്റം ചെയ്തത്.

ജില്ലാ കോടതിക്ക് മുന്നിലും പ്രസ് ക്ലബ്ബിനുമിടയിലുള്ള റോഡിലാണ് സംഭവം. യുവതിയെ കടന്നുപിടിച്ചപ്പോൾ ബഹളം കൂട്ടിയതോടെ തൊട്ടടുത്ത കടക്കാർ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തിൽ യുവതിയുടെ പിഞ്ചു കുട്ടിയ്ക്ക് തലയ്ക്ക് പരിക്കേറ്റു. പരിക്ക് സാരമായതിനെ തുടർന്ന് സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് പൊലീസിനെ വിവരമറിയിച്ചത്. നോർത്ത് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റ കുട്ടിയെ പൊലീസ് ആശുപത്രിയിൽ  എത്തിച്ചു.