അമ്മെ, എന്നൊരു വിളിക്കായി കഴിഞ്ഞ നാലു വർഷമായി കാതോർക്കുകയാണ് സലീന. തന്‍റെ പൊന്നോമന ഒരിക്കലെങ്കിലും അങ്ങനെ വിളിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവ‍ർ.

കണ്ണൂർ: നാലുവയസ്സുകാരി മകളുടെയും ഭർത്താവിന്‍റെയും ചികിത്സയ്ക്കായി നല്ല മനസ്സുള്ളവരുടെ സഹായം തേടുകയാണ് തലശ്ശേരിയിലെ ഒരമ്മ. സെറിബ്രൽ പാൾസി ബാധിച്ച മകൾക്കും അർബുദ ബാധിതയായ ഭർത്താവിനുമൊപ്പം വാടക വീട്ടിലാണ് ഇവരുടെ ജീവിതം. മരുന്ന് വാങ്ങാൻ പോലുമാകാത്ത ഗതികേടിലാണ് തലശ്ശേരി സ്വദേശി സലീന.

അമ്മെ, എന്നൊരു വിളിക്കായി കഴിഞ്ഞ നാലു വർഷമായി കാതോർക്കുകയാണ് സലീന. തന്‍റെ പൊന്നോമന ഒരിക്കലെങ്കിലും അങ്ങനെ വിളിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവ‍ർ. ഒരു അപസ്മാരത്തിലായിരുന്നു തുടക്കം. മകളുടെ മസ്തിഷ്കത്തിന്‍റെ വളർച്ച നിലച്ച് പോയെന്ന് അവരറിഞ്ഞത് പിന്നീടാണ്. ഓട്ടോറിക്ഷ തൊഴിലാളിയായ റോഷിനും ഭാര്യയും മകളെ പൊന്നുപോലെ നോക്കി. കിട്ടിയ പണം കൂട്ടിവച്ച് നാലുപേരടങ്ങുന്ന ആ കുടുംബം ജീവിച്ച് തുടങ്ങി. മകളുടെ മരുന്നിനും മനസ്സിൽ എന്നും ഓർക്കുന്ന സ്വന്തം വീടിനുമായി ഓടുകയായിരുന്നു അവ‍ർ. എന്നാൽ റോഷിന്‍റെ ആ ഓട്ടത്തെ ക്യാൻസർ തളർത്തി കളഞ്ഞു.

ഒപ്പം നിന്ന ഭർത്താവ് കൂടി വീണതോടെ സലീന തളർന്നു. ദിവസേനയുള്ള മരുന്നിന് പോലും വഴി കണ്ടെത്താൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ ഈ കുടുംബം. നാട്ടുകാരുടെ സഹായത്തിലാണ് പിന്നീടുള്ള ജീവിതം തള്ളി നീക്കിയത്. പക്ഷേ, ഇനി എന്ത് ചെയ്യുമെന്ന് അവർക്കറിയില്ല. മകളെ ഒറ്റയ്ക്കാക്കാത്തതുകൊണ്ട് ജോലിക്ക് പോകാനുമാകില്ല. പ്രതീക്ഷകളെല്ലാം കൈവിട്ടാണ് ഇപ്പോഴത്തെ സലീനയുടെ ജീവിതം. 

ഈ കുടുംബത്തിന് കൈത്താങ്ങാകാം - അക്കൗണ്ട് വിവരങ്ങൾ

കേരള ഗ്രാമീൺ ബാങ്ക് എടക്കാട് ബ്രാഞ്ച്

A/C NO-40502101030132

IFSC CODE- KLGB0040502

GPAY NUMBER- 7034112878