ആലപ്പുഴ: പൊലിസ് മോശമായി പെരുമാറി എന്നാരോപിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കണ്ടല്ലൂര്‍ സ്വദേശിനി രമ്യ(25)യാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.  എന്നാല്‍, സംഭവം കെട്ടുകഥയാണെന്നാണ് പൊലീസ് ഭാഷ്യം. കാമുകനുമായുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായാണ് യുവതി കഴിഞ്ഞദിവസം സ്റ്റേഷനിലെത്തിയത്. 

പുറത്തിറങ്ങിയ യുവതി കൈഞരമ്പ് മുറിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവാഹിതയായ യുവതി ഭര്‍ത്താവില്‍നിന്നകന്ന് കഴിയുകയായാണ്. വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് യുവതി തൊടുപുഴ സ്വദേശിയായ യുവാവുമായി പ്രണയത്തിലായത്. 

ഇരുവരും ഒരുമിച്ച് താമസിക്കുന്നതിനിടെയുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. അതിനിടെ യുവാവ് നാടുവിട്ടു. തിരികെ കണ്ടല്ലൂരിലെ വീട്ടിലെത്തിയ യുവതി പിന്നെയും യുവാവിനൊപ്പം കഴിയാന്‍ തീരുമാനിച്ചു. യുവാവിനെ കണ്ടെത്തണമെന്ന ആവശ്യവുമായാണ് വീണ്ടും സ്റ്റേഷനിലെത്തിയത്. യുവതിയോട് സ്റ്റേഷനിലുള്ള ഒരാളും മോശമായി സംസാരിച്ചിട്ടില്ലെന്ന് എസ്. ഐ. ഷൈജു ഇബ്രാഹിം പറഞ്ഞു.