വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജി (26) യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.  

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പുതുക്കുളങ്ങരയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിതുര മരുതാമല സ്വദേശിയായ ബെൻസി ഷാജി (26) യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 

ബെൻസിയും ഭാർത്താവ് ജോബിനും നാല് മാസം മുമ്പാണ് ആര്യനാട് പുതുക്കുളങ്ങരയിൽ വാടകക്ക് വീടെടുത്ത് താമസം തുടങ്ങിയത്. ഇവർ മാത്രമാണ് വീട്ടിലുള്ളത്. ബെൻസി ഫിസിയോ തെറാപ്പിസ്റ്റും ജോബിൻ കൊറിയർ സർവ്വീസ് ജീവനക്കാരനുമാണ്. ജോബിൻ പതിനൊന്നുമണിയോടെ വീട്ടിലെത്തുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും ബെൻസി വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് ജോബിൻ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു. മുറിയിൽ ബെൻസിയെ തൂങ്ങിയ നിലയിലാണ് കണ്ടത്. ആര്യനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

അതിനിടെ, തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 23 വയസ്സായിരുന്നു. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ തുറന്നു നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. 

വിവാഹം കഴിഞ്ഞ് രണ്ടുമാസം; തിരുവനന്തപുരം നെടുമങ്ങാട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള രേഷ്മയുടെ വിവാ​ഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ അറിയിച്ചുവെന്ന് വീട്ടുകാർ പറയുന്നു. ഈ സമയത്ത് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭർത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിക്കുന്നുവെന്ന സംശയം രേഷ്മയ്ക്കുണ്ടായിരുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇതിന്റെ മനോവിഷമത്തിലാണ് മരണമെന്നാണ് കുടുംബക്കാർ പറയുന്നത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

താനൂർ കസ്റ്റഡി മരണം; ഉത്തരവാദികൾ ഏത് ഉന്നതരാണെങ്കിലും മാറ്റി നിർത്തി അന്വേഷിക്കണം: പികെ കുഞ്ഞാലിക്കുട്ടി

https://www.youtube.com/watch?v=Ko18SgceYX8