വയനാട്  സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേര്‍ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. 

തിരുവനന്തപുരം: സ്വര്‍ണ്ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. വിദേശത്ത് നിന്നും സ്വര്‍ണ്ണവുമായി എത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ കൊല്ലം സ്വദേശിനി ഡീനയും യുവതിയുടെ ഒത്താശയോടെ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തെയുമാണ് പൊലീസ് പിടികൂടിയത്. എട്ട് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടി കൊണ്ടുവന്ന സ്വര്‍ണ്ണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേര്‍ ഡീനയുടെ അറിവോടെ വിമാനത്താവളത്തിലെത്തിയത്. ഈ മാസം 22 നാണ് സംഭവം നടന്നത്. 
YouTube video player