Asianet News MalayalamAsianet News Malayalam

ആൺകുട്ടികളെ ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ പെണ്‍സംഘം

കേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഇവരുടെ വനിതാസ്‌പോട്‌സ് അക്കാദമിയുടെ  ലക്ഷ്യം.ആര്‍ എസ് എ ഐ നാമക്കുഴിയുടെ  കീഴിലാണ് ഇവര്‍ പരിശീലനം നല്‍കിവരുന്നത്.  കോച്ച് ജോമോന്‍ ജേക്കബാണ് ഇവരുടെ പരിശീലകന്‍. ചിലപ്പോള്‍ അദ്ദേഹവും പരിശീനത്തിനായി ഇവര്‍ക്കൊപ്പം ഉണ്ടാകാറുണ്ട്

women coach for boys team
Author
Alappuzha, First Published Nov 7, 2018, 4:21 PM IST

ആലപ്പുഴ: ആലപ്പുഴ നാമക്കുഴിയില്‍നിന്നും നാല് ദേശിയവനിതാതാരങ്ങളാണ് ആലപ്പുഴയില്‍  ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുവാന്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ തീരപ്രദേശത്തെ ആണ്‍കുട്ടികള്‍ക്കാണ് ഇപ്പോള്‍ അവര്‍( വെള്ളൂര്‍ വനിതാ സ്പോട്‌സ് അക്കാദമി)  സൗജന്യ പരിശീലനം നല്‍കുന്നത്.

ആലപ്പുഴയിലെ തണ്ണീര്‍മുക്കം,പോറ്റിക്കവല,എന്നിവിടങ്ങളില്‍ 40 ഓളം കായികതാരങ്ങള്‍ക്ക് ഇന്ത്യന്‍ ക്യാമ്പ് താരം അക്ഷര, സഹോദരിമാരായ ശ്രീവിദ്യ, ശ്രീദേവി , കാവ്യമനോജും  ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നുണ്ട്. കേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഇവരുടെ വനിതാസ്‌പോട്‌സ് അക്കാദമിയുടെ  ലക്ഷ്യം.

ആര്‍ എസ് എ ഐ നാമക്കുഴിയുടെ  കീഴിലാണ് ഇവര്‍ പരിശീലനം നല്‍കിവരുന്നത്.  കോച്ച് ജോമോന്‍ ജേക്കബാണ് ഇവരുടെ പരിശീലകന്‍. ചിലപ്പോള്‍ അദ്ദേഹവും പരിശീനത്തിനായി ഇവര്‍ക്കൊപ്പം ഉണ്ടാകാറുണ്ട്. ആലപ്പുഴയുടെ തീരപ്രദേശങ്ങളില്‍ നിന്നും ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുവാനാണ് ഇവര്‍ ഇവിടെയെത്തിയത്. ജില്ലയിലെ ക്യാമ്പുകളില്‍ നിര്‍ദ്ധനരായകുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. 2010 ലാണ് ഈ പെണ്‍കുട്ടികളില്‍ ഇങ്ങനെ ഒരു പരിശിലനത്തിന്റെ ആവശ്യകതയെക്കുറിച്ച് ആശയം ഉദിച്ചത്.

ഇപ്പോള്‍ കേരളത്തില്‍ അറിയപ്പെടുന്ന പരിശീലനക്കളരിയായി വനിതാ സ്പോര്‍ട്‌സ് അക്കാദമി മാറി. ആരംഭത്തില്‍ നാല്‍വര്‍ സംഘം  പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പരിശിലനം നല്‍കിയിരുന്നത്. പിന്നിട് ആണ്‍കുട്ടികള്‍ക്കും പരിശീലനം വേണമെന്ന് ആവശ്യപ്പെട്ടതോടെ പരിശീലനം ആണ്‍കുട്ടികള്‍ക്കും നല്‍കുവാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം വൈക്കത്ത് നടത്തിയ പരിശീലന പരിപാടിയില്‍ പങ്കെടുത്ത 24 പേര്‍ക്കും സംസ്ഥാന തലമത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചതായി ശ്രീവിദ്യ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios