ഹരിപ്പാട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തെരുവുനായ കുറുകെ ചാടി ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമാരപുരം എരിക്കാവ് കളീക്കൽ കിഴക്കത്തിൽ നിഖിലിന്റെ ഭാര്യ സൗമ്യ (23) ആണ് മരിച്ചത്. 

ഹരിപ്പാട് - പള്ളിപ്പാട് റോഡിൽ ആരാരി പള്ളിക് സമീപത്ത് വെച്ചായിരുന്നു അപകടം. നിഖിൽ ഓടിച്ച ബൈക്കിനു മുന്നിലേക്ക് തെരുവ് നായ ചാടി വീഴുകയായിരുന്നു. നായയെ ഇടിച്ചു ബൈക്ക് മറിഞ്ഞു. ഒന്നര വയസുള്ള മകൻ നിവേദും, സൗമ്യയും, നിഖിലും റോഡിൽ വീണു. നിഖിലും കുഞ്ഞും നിസാര പരിക്കുകളോടെ രക്ഷപെട്ടെങ്കിലും സൗമ്യയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.