Asianet News MalayalamAsianet News Malayalam

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍

വിവിധ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളില്‍ അവര്‍ അജ്ഞരാണ്. ദിനം പ്രതിയുള്ള പത്രവായന പോലും സ്ത്രീകളില്‍ ഇല്ലാതായിരിക്കുന്നു...

women s commission chairperson on the violence against women
Author
Idukki, First Published Sep 10, 2019, 10:08 AM IST

ഇടുക്കി: കേരളത്തില്‍ മാത്രമല്ല രാജ്യത്ത് ആകമാനം സ്ത്രീകള്‍ക്ക്  നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ഇടുക്കി സൈബര്‍ സെല്ലിന്‍റെ സഹകരണത്തോടെ സംസ്ഥാന വനിതാകമ്മീഷന്‍ വെള്ളിയമാറ്റം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. 

വിവിധ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളില്‍ അവര്‍ അജ്ഞരാണ്. ദിനം പ്രതിയുള്ള പത്രവായന പോലും സ്ത്രീകളില്‍ ഇല്ലാതായിരിക്കുന്നു. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വഞ്ചിതരാകുന്ന മൊബൈല്‍ ഫോണ്‍ വഴിയുള്ള ചൂഷണങ്ങളെക്കുറിച്ച സ്ത്രീകളില്‍ അവബോധം ഉണ്ടാക്കുകയാണ് ഇത്തരം സെമിനാറുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും  വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. 

സെമിനാറില്‍ വെള്ളിയമാറ്റം പഞ്ചായത് പ്രസിഡന്‍റ് ഷീബ രാജശേഖരന്‍ അധ്യക്ഷ ആയിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ടെസ്സി മോള്‍ മാത്യു , തങ്കമ്മരാമന്‍ , രാജുകുട്ടപ്പന്‍, ലീഗല്‍ സര്‍വീസ് സൊസൈറ്റി അംഗം അഡ്വ എബനൈസേര്‍, ജനമൈത്രി പൊലീസ് എസ് ഐ  പി എ ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ഇടുക്കി സൈബര്‍ സെല്‍ സിവില്‍ പൊലീസ് ഓഫീസര്‍ മോബിന്‍ കെ എല്‍ദോ, സൈബര്‍ നിയമങ്ങളെക്കുറിച്ചും വനിതാ കമ്മീഷന്‍ അംഗം അഡ്വ ഷിജി ശിവജി പോക്‌സോ നിയമങ്ങളെ കുറിച്ചും ക്ലാസ്സുകള്‍ എടുത്തു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റസിയ അസ്സീസ് സ്വാഗതവും സി ഡി എസ് വൈസ് ചെയര്‍ പേഴ്‌സണ്‍ സുലോചന സോമന്‍ നന്ദിയും പറഞ്ഞു.


 

Follow Us:
Download App:
  • android
  • ios