ചേര്‍ത്തല: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ വീര്‍പ്പുമുട്ടലുകള്‍ക്കിടയില്‍ അര്‍ത്തുങ്കല്‍ തീരത്ത് പുഴുക്കളും ഭീഷണിയാകുന്നു. ചെറിയ പുഴുക്കള്‍ വീടുകളില്‍ നിറഞ്ഞിരിക്കുകയാണ്. പലരും വീടുവിടേണ്ട സ്ഥിതിയിലാണ്. ഭിത്തികളിലും മേല്‍കൂരകളിലുമായാണ് പുഴുക്കള്‍. പുഴുക്കള്‍ എവിടെനിന്നാണ് എത്തുന്നതെന്ന് വ്യക്തമായിട്ടില്ല. നിരവധി വീടുകളില്‍ ഇത്തരത്തില്‍ പുഴുക്കളുടെ ശല്യം നിറഞ്ഞിട്ടുണ്ട്. പഞ്ചായത്തിലും ആരോഗ്യവകുപ്പിലും അറിയിച്ചെങ്കിലും പുഴു ശല്യത്തിനു പരിഹാരംകാണാനായിട്ടില്ല. ഡീസലും മണ്ണെണ്ണയും തളിച്ചു പ്രതിരോധം തീര്‍ക്കുന്നുണ്ടെങ്കിലും ഇതു വിജയിക്കുന്നില്ല. ഓരോ ദിവസം ചെല്ലുന്തോറും പുഴു ശല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.