Asianet News MalayalamAsianet News Malayalam

മലമ്പുഴയിലെ യക്ഷിക്ക് 50 വയസ്സ്; ശിൽപിക്കും ശിൽപത്തിനും ആദരമൊരുക്കി ദേശീയ ചിത്രകലാ ക്യാമ്പ്

യക്ഷിയാനം 2019എന്ന് പേരിട്ടിരിക്കുന്ന പ്രദർശന ക്യാമ്പിലൂടെ ഇന്ത്യൻ ചിത്രകലയുടെ ഒരു ചെറുപതിപ്പ് തന്നെയാണ് മലമ്പുഴ യക്ഷി പാർക്കിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. 

yakshi sculpture by kanayi kunjiraman celebrates 50 years and conducts painters camp in malampuzha
Author
Malampuzha-I, First Published Mar 5, 2019, 5:59 PM IST

പാലക്കാട്: പ്രസിദ്ധ ശിൽപി കാനായി കുഞ്ഞിരാമന്‍റെ പ്രശസ്ത ശിൽപങ്ങളിൽ ഒന്നായ മലമ്പുഴയിലെ യക്ഷി 50 വയസ്സ് പൂർത്തിയാക്കി. 50ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി മലമ്പുഴയിലെ യക്ഷി പാർക്കിൽ ദേശീയ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ് കേരള ലളിത കലാ അക്കാദമി.

യക്ഷിയാനം 2019എന്ന് പേരിട്ടിരിക്കുന്ന പ്രദർശന ക്യാമ്പിലൂടെ ഇന്ത്യൻ ചിത്രകലയുടെ ഒരു ചെറുപതിപ്പ് തന്നെയാണ് മലമ്പുഴ യക്ഷി പാർക്കിൽ എത്തുന്നവരെ കാത്തിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം കാണികൾക്കായി തുറന്നു കൊടുത്ത മലമ്പുഴയിലെ യക്ഷിക്കും  ശില്പിയായ കാനായി കുഞ്ഞിരാമനുള്ള ആദരവാണ് ഈ ചിത്ര കലാ ക്യാമ്പ്. കേരളീയ ചിത്രകലകൾക്ക് പുറമേ ഇന്ത്യയുടെ പാരമ്പര്യ, ഗ്രാമീണ, ഗോത്ര ചിത്ര - ശില്പ കലകളുടെ പ്രദർശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

കേരള ലളിത കലാ അക്കാദമിയാണ് ഇന്ത്യയിലെ പ്രശസ്തരായ ചിത്രകാരന്മാർ ഒന്നിക്കുന്ന ദേശീയ ചിത്രകലാ ക്യാമ്പിന്‍റെ സംഘാടകർ. മധുബനി പെയിന്‍റിംഗ്, വർലി പെയിന്‍റിംഗ്, രാജസ്ഥാൻ മ്യൂറൽ, തഞ്ചാവൂർ പെയിന്‍റിംഗ് എന്നീങ്ങിനെ ഇന്ത്യയിലെ ഗ്രാമീണ ചിത്രകലാ രീതികളെല്ലാം  മലമ്പുഴയിലെ ചിത്രകലാ ക്യാമ്പിൽ കാണാനാകും. രണ്ടു തവണ ദേശീയ  അവാർഡ് നേടിയ കലകാരി ചിത്രകാരനായ ശിവപ്രസാദ റെഡ്ഡിയും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.


 

Follow Us:
Download App:
  • android
  • ios