ഗാന്ധിയെ വധിച്ചത് ആർഎസ്എസെന്ന് പോസ്റ്റിട്ടു; പൊലീസ് ഭീഷണിപ്പെടുത്തിയതായി യുവാവിന്റെ പരാതി
ആർഎസ്എസ് പ്രവർത്തകൻ പരാതി കൊടുത്തതോടെ എസ് എച്ച് ഒ സ്റ്റേഷനിൽ വിളിച്ചു വരുത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സിയാദ് പറയുന്നത്.

കണ്ണൂര്‍: ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പൊലീസ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ലീഗ് പ്രവർത്തകൻ്റെ ആരോപണം. മുഴക്കുന്ന് എസ്എച്ച്ഒ രജീഷിനെതിരെ കണ്ണൂർ ഇരിട്ടി സ്വദേശി സിയാദാണ് ആക്ഷേപം ഉന്നയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ ആർഎസ്എസ് പ്രവർത്തകൻ പരാതി കൊടുത്തതോടെ എസ് എച്ച് ഒ സ്റ്റേഷനിൽ വിളിച്ചു വരുത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സിയാദ് പറയുന്നത്. സംഭവത്തെ കുറിച്ച് മുഴക്കുന്ന് എസ് എച്ച് ഒ രജീഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.