പുനലൂർ കാഞ്ഞിരമല സ്വദേശിയായ എസ് അൻസാർ (31) ആണ് മരിച്ചത്. പരവൂർ പൊഴിക്കര ദേവീക്ഷേത്രത്തിന് പിൻവശത്തായിരുന്നു സംഭവം.
കൊല്ലം: കൊല്ലം പരവൂരിൽ തിരയിൽപ്പെട്ട വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് കടലിൽ മുങ്ങി മരിച്ചു. പുനലൂർ കാഞ്ഞിരമല സ്വദേശിയായ എസ് അൻസാർ (31) ആണ് മരിച്ചത്. പരവൂർ പൊഴിക്കര ദേവീക്ഷേത്രത്തിന് പിൻവശത്തായിരുന്നു സംഭവം നടന്നത്. വിദ്യാർത്ഥികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് യുവാവ് തിരയിൽപ്പെട്ട് മരിച്ചത്.
