Asianet News MalayalamAsianet News Malayalam

സ്വന്തം വീട്ടില്‍ ചാരായ വില്‍പ്പന, 12 ലിറ്ററുമായി നെടുങ്കണ്ടത്ത് യുവാവ് പിടിയില്‍

 

 വീട്ടില്‍ ചാരായം വില്‍പ്പന നടത്തിവന്ന യുവാവിനെ ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടി. 12 ലിറ്റര്‍ വാറ്റുചാരായമാണ് ഉടുമ്പന്‍ചോല കല്ലറയ്ക്കല്‍ വീട്ടില്‍ സജീഷ്‌കുമാറി (38)നെ പിടികൂടിയത്. 

Young man arrested for selling liquor in his own house
Author
Kerala, First Published Jun 2, 2022, 11:14 AM IST

നെടുങ്കണ്ടം: വീട്ടില്‍ ചാരായം വില്‍പ്പന നടത്തിവന്ന യുവാവിനെ ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടി. 12 ലിറ്റര്‍ വാറ്റുചാരായമാണ് ഉടുമ്പന്‍ചോല കല്ലറയ്ക്കല്‍ വീട്ടില്‍ സജീഷ്‌കുമാറി (38)നെ പിടികൂടിയത്.  വീട്ടില്‍ വെച്ച് ചാരായം വില്‍പ്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

ഉടുമ്പന്‍ചോല റെഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപി മനുപ്, പ്രിവന്റീവ് ഓഫീസര്‍ യൂനസ് ഇഎച്ച്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ പിഎം, റ്റിറ്റോമോന്‍ ചെറിയാന്‍, പ്രഫുല്‍ ജോസ്, അനൂപ് കെഎസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മായ എസ് എന്നിവര്‍ പങ്കെടുത്തു. 

Read more: ബൈക്കിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, നാട്ടുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; താമ്പരത്ത് 2 പേര്‍ പിടിയില്‍

മണിച്ചനെ വെട്ടിക്കൊന്നത് ലോഡ്ജിൽ കൂടെയിരുന്ന് മദ്യപിച്ചവർ, ചോരക്കറ മായാതെ തിരുവനന്തപുരം

തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതി വിഷ്ണുരൂപിനെ (മണിച്ചൻ-34) വെട്ടിയത്  കൂടെയിരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിൽ വെച്ചാണ് മണിച്ചനെതിരെ ആക്രമണമുണ്ടായത്.  മണിച്ചന്റെ സുഹൃത്ത് ഹരികുമാർ വേട്ടേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍ ദീപക് ലാൽ, അരുൺ ജി രാജീവ് എന്നിവരാണ് പിടിയിലായത്. ഇരുവരും വട്ടിയൂർക്കാവ സ്വദേശികളാണ്. മണിച്ചൻ ഉൾപ്പെടുന്ന ഗുണ്ടാ സംഘത്തിലുള്ളവരായിരുന്നു ഇവർ.

എന്നാൽ നാല് വർഷം മുമ്പ് ഇവർ പിരിഞ്ഞു. കഴിഞ്ഞ രാത്രി ലോഡ്ജ് മുറിയിൽ വീണ്ടും ഒത്തു ചേർന്ന മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി കേസുകളിൽ പ്രതിയായ മണിച്ചനും സുഹൃത്തും ഹരികുമാറും രണ്ടുദിവസം മുമ്പാണ് ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാത്രി മദ്യപിക്കാനായി ഇവർക്കൊപ്പം ദീപക് ലാലും അരുണും ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാകുടിപ്പക; ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ മണിച്ചനേയും ഹരിയേയും ആക്രമിച്ച ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. 2011ലെ ഇരട്ടക്കൊലപാതകവുമായി സംഭവത്തിനു ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും പൊലീസ് പറയുന്നു.

ഗുണ്ടകളുടെ തലസ്ഥാനം

സംസ്ഥാന തലസ്ഥാനത്ത് നിയമവാഴ്ചയേക്കാൾ ഗുണ്ടാവാഴ്ചയാണോ നടക്കുന്നതെന്ന് ആരും ചിന്തിക്കുന്ന വിധത്തിലാണ് കുറെ നാളുകളായി ഗുണ്ടാ ആക്രമണങ്ങള്‍ നടക്കുന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം എന്നാണ് ഉയരുന്ന വിമര്‍ശനം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.

തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്യുന്ന മിക്ക അക്രമ സംഭവങ്ങള്‍ക്കും പിന്നിൽ ലഹരി മാഫിയ സംഘങ്ങളാണുള്ളത്. ലഹരിയുടെ ഒഴുക്ക് തടയാൻ പൊലീസിനും - എക്സൈസിനും കഴിയുന്നില്ല. കുടിപ്പകക്കൊപ്പം ലഹരി അടിമകളായ സംഘം നിസ്സാരകാര്യങ്ങൾക്ക് പോലും തലസ്ഥാനത്ത് അക്രമം നടത്തുന്നു.  ലഹരി മാഫിയയെ തടയാൻ പല പേരിലുള്ള പല ഓപ്പറേഷനുകളും നിലവിലുണ്ട്. പക്ഷെ ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ കഴിയുന്നില്ല. സ്കൂൾ കുട്ടികൾ വരെ സംഘത്തിലെ കണ്ണികളാകുന്ന അതീവ ഗൗരവസ്ഥിതിയാണ് നിലവിലുള്ളത്.

Follow Us:
Download App:
  • android
  • ios