തിരുവനന്തപുരത്ത് മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ഉച്ചക്കട സ്വദേശിയായ ശ്രീകാന്താണ് സുഹൃത്തായ സുരേഷ് കുമാറിനെ ആക്രമിച്ചത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: മദ്യപിക്കാൻ പൈസ കൊടുക്കാത്തതിൽ വച്ചുള്ള വിരോധത്തിൽ കല്ലെടുത്ത് തലയിലിടിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഉച്ചക്കട തൈവിളാകം വലിയവിള വീട്ടിൽ താമസം സുരേഷ് കുമാറിനെയാണ് സുഹൃത്തായ സമീപവാസി ശ്രീകാന്ത് കല്ലെടുത്ത് തലയ്ക്കിടിച്ച പരിക്കേൽപ്പിച്ചത്. ഇന്നലെ വൈകുന്നേരം 5 30 മണിക്ക് ഉച്ചക്കടയിലായിരുന്നു സംഭവം.

ഇവർ ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിന് കാരണം. മദ്യപിച്ച ശേഷം വീണ്ടും ശ്രീകാന്ത് മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത് .ശ്രീകാന്തിനെ പിടികൂടി മെഡിക്കൽ പരിശോധന നടത്തി. ഇന്ന് തുടർ നടപടി സ്വീകരിക്കും.