ബൈക്കില്‍ കറങ്ങിനടന്ന് ലഹരി വില്‍പന; പലതരം മയക്കുമരുന്നുകളുമായി യുവാവ് പിടിയില്‍
25 ഗ്രാം കഞ്ചാവ്, 2.855 ഗ്രാം എംഡിഎംഎ, കുപ്പി അടക്കം 3.73 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമാണ് തിരുവനന്തപുരത്ത് നിന്ന് യുവാവ് അറസ്റ്റിലായത്.

തിരുവനന്തപുരം: ബൈക്കില്‍ കറങ്ങിനടന്ന് ലഹരി വസ്‍തുക്കള്‍ വില്‍പന നടത്തിയിരുന്ന യുവാവ് അറസ്റ്റിലായി. മുട്ടത്തറ പഴഞ്ചിറ വി വൺ നഗറിൽ ദിനു ജയനെ (28 വയസ്സ്) ആണ് എക്സൈസ് ഇൻസ്പെക്ടർ വി.ജി സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മണക്കാട് കൊഞ്ചിറവിളയിൽ വെച്ചായിരുന്നു ഇയാളെ പിടികൂടിയത്
ഇയാളുടെ കയ്യിൽ നിന്ന് 25 ഗ്രാം കഞ്ചാവ്, 2.855 ഗ്രാം എംഡിഎംഎ, കുപ്പി അടക്കം 3.73 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കണ്ടെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പ്രേമനാഥൻ, ബിനുരാജ് , സിഇഒമാരായ ശരത്, ആദർശ്, അരുൺ സേവ്യർ, ജയശാന്ത്, ഡ്രൈവർ സുധീർ എന്നിവർ പങ്കെടുത്തു.
തൃശൂർ റെയിൽവെ സ്‌റ്റേഷനിൽ ട്രെയിൻ മാർഗ്ഗം ഹെറോയിൻ കടത്തിയ ആസാം സ്വദേശിനിയും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 9.66 ഗ്രാം ഹെറോയിനുമായി ആസാം നവ്ഗാവ് ജില്ല സ്വദേശി അസ്മര കാത്തൂൺ( 22 വയസ്സ് ) എന്ന യുവതിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളിൽ രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന മയക്കുമരുന്ന് സ്‌പെഷ്യൽ സ്‌ക്വാഡ് വിമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ പിങ്കി മോഹൻദാസ് ദേഹ പരിശോധന നടത്തി കണ്ടെത്തുകയായിരുന്നു. എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജുനൈദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
തൃശൂർ റെയ്ഞ്ച് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫ്, പട്ടാമ്പി റെയ്ഞ്ച് ഇൻസ്പെക്ടർ ഹരീഷ് പി, പ്രിവൻറീവ് ഓഫീസർ സുരേഷ് ആര്‍.എസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീകുമാർ, ഷിനോജ് സി, വിനു, വിമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ സ്മിത, തൃശൂർ ഐ.ബി പ്രിവൻറീവ് ഓഫീസർമാരായ ജബ്ബാർ വി.എ , ജീസ്മോൻ, നെൽസൻ എം.ആര്‍, ഇ.ഇ& എഎന്‍എസ്‍എസ് തൃശൂരിലെ പ്രിവൻറീവ് ഓഫീസർമാരായ സോണി കെ. ദേവസ്സി, സിഇഒ സനീഷ് കുമാർ റ്റി. എസ് എന്നിവർ അന്വേഷണത്തില്‍ പങ്കെടുത്തു.