ആലപ്പുഴ: ചേർത്തല ചെങ്ങണ്ട പാലത്തിൽ നിന്നും ആറ്റിൽ ചാടിയ യുവാവിന്റെ  മൃതദേഹം കണ്ടെത്തി. കേളമംഗത്തു നിന്നുമാണ് തൈക്കാട്ടുശ്ശേരി സ്വദേശി ഹേമന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇയാൾ ആറ്റിൽ ചാടിയത്

ഇയാളെ കാണാതായതിന് പിന്നാലെ തെരച്ചിൽ ആരംഭിച്ചിരുന്നു. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തൈക്കാട്ട്ശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ മിലന്തി ഭവനിൽ പുരുഷോത്തമന്റെ മകനാണ്  ഹേമന്ത്. ഇദ്ദേഹത്തിന് 36 വയസാണ്. രാവിലെ ഒൻപത് മണിയോടെ ബൈക്കിൽ പാലത്തിലെത്തിയ ഇയാൾ, ബൈക്ക് നിർത്തിവച്ച ശേഷം താഴേക്ക് ചാടുകയായിരുന്നു.