റോഡരികിൽ നിര്‍ത്തിയ കാറിന്‍റെ ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ബൈക്ക് മറിയുകയും ആ സമയം അതുവഴിവന്ന ബസ് ...

കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് കൈതപ്പൊയിലില്‍ വച്ച് കാര്‍ ഡോറില്‍ തട്ടി ബൈക്ക് മറിഞ്ഞതിനെതുടര്‍ന്നാണ് അപകടമുണ്ടായത്. രാമനാട്ടുകര ഇടിമൂഴിക്കല്‍ സ്വദേശി ഷഹബാസ് ആണ് മരണപ്പെട്ടത്. 

റോഡരികിൽ നിര്‍ത്തിയ കാറിന്‍റെ ഡോര്‍ തുറന്നതിനെ തുടര്‍ന്ന് ബൈക്ക് മറിയുകയും ആ സമയം അതുവഴിവന്ന ബസ് ബൈക്കിന് മുകളിലൂടെ കയറുകയുമായിരുന്നു. ബൈക്കിന് മുകളിലൂടെ ബസ് പൂര്‍ണമായും കയറിയെങ്കിലും യുവാവിന്‍റെ ശരീരത്തില്‍ ബസ് കയറിയിരുന്നില്ല. വീണപ്പോഴുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.