അമ്പലപ്പുഴയിലേക്ക് ബുള്ളറ്റിൽ യാത്ര ചെയ്യവേ ഹരിപ്പാട് കെ.വി. ജെട്ടി ജംഗഷനിൽ വെച്ച് മറ്റ് ഒരു ബൈക്കുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്
കായംകുളം: ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു. കായംകുളം കീരിക്കാട് തെക്ക് കാടാശ്ശേരിൽ രമണൻ മകൻ കണ്ണൻ (27) ആണ് മരണപ്പെട്ടത്.

കായംകുളത്ത് നിന്ന് അമ്പലപ്പുഴയിലേക്ക് ബുള്ളറ്റിൽ യാത്ര ചെയ്യവേ ഹരിപ്പാട് കെ.വി. ജെട്ടി ജംഗഷനിൽ വെച്ച് മറ്റ് ഒരു ബൈക്കുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന ഭാര്യ ശ്രീജിഷക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് അപകടം ഉണ്ടായത്.
