കോഴിക്കോട്: വടകരയിൽ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണിയൂര്‍ മാടത്തുംചാലില്‍ മീത്തല്‍ അനുരാജ് (29) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനുരാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജന്‍റെയും ശോഭയുടെയും മകനാണ് അനുരാജ്.  നീതു സഹോദരിയാണ്.