വീട്ടിൽ വച്ച് ചുണ്ടൻ വള്ളത്തിന്റെ മാതൃക നിർമ്മിക്കുകയായിരുന്നു വിപിൻ. ഇതിനിടെയാണ് ഷോക്കേറ്റത്. 

ആലപ്പുഴ: ചെങ്ങന്നൂരിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. കൗതുകവസ്തുക്കൾ നിർമ്മിക്കുന്നതിൽ വിദഗ്ധനായ ചെങ്ങന്നൂർ സ്വദേശി വിപിൻ (29) ആണ് മരിച്ചത്. വീട്ടിൽ വച്ച് ചുണ്ടൻ വള്ളത്തിന്റെ മാതൃക നിർമ്മിക്കുകയായിരുന്നു വിപിൻ. ഇതിനിടെയാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുപ്പം മുതൽ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിർമ്മിക്കുന്നതിൽ വിദഗ്ധനായിരുന്നു വിപിൻ. ഇതിനോടകം നിരവധി വസ്തുക്കൾ പ്രദർശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തിട്ടുണ്ട്. 

Independence Day 2024 | Asianet News LIVE | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ് | Latest News