ഇടുക്കി: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ആലുവ യുസി കോളേജിന് സമീപം ഷീനംകുളത്തിൽ വീട്ടിൽ ചന്ദ്രന്റെ മകൻ എസ് അഖിൽ [26]ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ മാട്ടുപ്പെട്ടി കബനി പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം. 

ആലുവ എറ്റിഎസ് ഹോണ്ടയിൽ ജോലി ചെയ്യുന്ന അഖിൽ മാട്ടുപ്പെട്ടി സന്ദർശനം പൂർത്തിയാക്കി മൂന്നാറിലേക്ക് മടങ്ങിവരവെ പെട്രോൾ പമ്പിന് സമീപത്തുവെച്ച് എതിരെ വന്ന ബസിൽ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. 

ബസിനടിയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മൂന്നാർ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിൽസ നൽകിയതിനുശേഷം വിദക്ത ചികിൽസയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുപോകുന്ന വഴിമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം അടിമാലി മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്.