കോഴിക്കോട്: വാഹനാപകടത്തിൽ യുവാവ് മരിച്ചു. പുതുപ്പാടി കൈതപ്പൊയിൽ ചീരക്കുഴിയിൽ വീട്ടിൽ പരേതനായ ഹംസയുടെ മകൻ ശിഹാബ് (41) ആണ് മരിച്ചത്. ബാലുശ്ശേരി ഏകരൂൽ വെച്ച് ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. മാതാവ്: ജമീല ചീരക്കുഴിൽ. മക്കൾ ; സൽമാൻ ഷഫീഖ്, ശിഫ ഫാത്തിമ, സഹോദരി :ഹാജു. 

തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ട്രെഷററും  മുൻ പുതുപ്പാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായ സി എ മുഹമ്മദിന്റെ സഹോദരി പുത്രനാണ് ശിഹാബ്. മൃതദേഹം മെഡിക്കൽ കോഴിക്കോട് കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം നടക്കും.