വണ്ടൂർ: ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കാളികാവ് കറുത്തേനി തട്ടാൻകുന്ന് കടവത്തുപറമ്പ് ചാമിയുടെ മകൻ വിശ്വജിത്ത് (26) ആണ് മരണപ്പെട്ടത്. വാണിയമ്പലം ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിലാണ് ഇതേ ദിശയിൽ നിന്നും വരികയായിരുന്ന ടിപ്പർ ലോറി ഇടിച്ചത്.

ഞായറാഴ്ച്ച ഉച്ചക്ക് രണ്ടോടെ വണ്ടൂർ നിംസ് ആശുപത്രിക്ക് മുൻവശത്തായിരുന്നു അപകടം. ഉടൻ തന്നെ ലോറി നിർത്തി ഡ്രൈവർ യുവാവിനെ നിംസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റിരുന്നു. വെട്ട് കല്ല് ക്വോറിയിലെ തൊഴിലാളിയാണ് വിശ്വജിത്ത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.