Asianet News MalayalamAsianet News Malayalam

ചക്കക്കൊമ്പന് മുന്നിൽ പെട്ടു; ഭയന്നോടി വീണ യുവാവിന് തലയ്ക്കും കൈ കാലുകൾക്കും പരിക്ക്

കുമാറിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

young man fell and injured at chinnakkanal sts
Author
First Published Jun 1, 2023, 9:11 PM IST

ഇടുക്കി: ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പന്റെ മുമ്പിൽ പെട്ട് ഭയന്നോടി വീണ് പരിക്ക്. പരിക്കേറ്റത് 301 കോളനി നിവാസി കുമാറിന്.  കുമാറിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ മാസം ചക്കക്കൊമ്പനെ കാറിടിച്ചതിനെ തുടർന്ന് പരിക്കേറ്റിരുന്നു. ചക്കക്കൊമ്പന് നിസാര പരിക്ക് മാത്രമേയുള്ളൂവെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. നിലവിൽ പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് വിലയിരുത്തിയത്. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും  നിയോഗിച്ചിരുന്നു.   

അത് സമയം, വനത്തിൽ നിന്ന് പുറത്ത് വരാത്തതിനാൽ രണ്ടാം അരിക്കൊമ്പൻ ദൗത്യം വൈകുന്ന സാ. മൂന്നു ദിവസമായി ആന ഷണ്മുഖ നദിക്കരയിൽ തുടരുകയാണ്. അതേസമയം അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് തമിഴ്നാട് വനം വകുപ്പിന്റെ നിഗമനം. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പൻ ഇറങ്ങിയാൽ മയക്കുവടി വെക്കാനുള്ള എല്ലാവിധ സന്നാഹങ്ങളോടുകൂടിയും ദൗത്യ മേഖലയിൽ തമിഴ്നാട് വനം വകുപ്പ് സംഘം തുടരുകയാണ്. ഏറ്റവും ഒടുവിലെ ജിപിഎസ് കോളർ സിഗ്നൽ പ്രകാരം ഷണ്മുഖ നദി അണക്കെറ്റിന്റെ ചുറ്റളവിലാണ് അരിക്കൊമ്പനുള്ളത്. ഇടയ്ക്ക് വനത്തിനുള്ളിലേക്ക് കയറിപ്പോകുന്ന അരിക്കൊമ്പൻ തിരികെ നദിക്കരയിലേക്ക് ഇറങ്ങി വരുന്നത് വെള്ളം കുടിയ്ക്കാൻ വേണ്ടിയാണെന്നാണ് കരുതുന്നത്.

കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ ഓട്ടോറിക്ഷ തകർത്തു, ജനങ്ങളെ ഓടിച്ചു; വെടിവെച്ച് തുരത്താൻ ശ്രമം

ഇടക്ക് കാട് കയറും, പിന്നേയും നദിക്കരയിലേക്ക്; അരികൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടു, ആന ഷണ്മുഖ നദിക്കരയിൽ തന്നെ
 


 

Follow Us:
Download App:
  • android
  • ios