രാവിലെ ആറാട്ടുപുഴ ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്

ഹരിപ്പാട്: മത്സ്യ ബന്ധനത്തിനിടെ യുവാവ് കടലിൽ വീണു മരിച്ചു. തൃക്കുന്നപ്പുഴ പതിയാങ്കര, ചെമ്പിശ്ശേരിൽ പരേതനായ രാജേന്ദ്രന്‍റെ മകൻ പൊടിമോൻ (46 ) മത്സ്യബന്ധനത്തിനിടെ അപകടത്തില്‍ പെട്ടത്. കാല് റോപ്പിൽ കുരുങ്ങി വെള്ളത്തിൽ വീണാണ് പൊടിമോന്‍ മരിച്ചത്. രാവിലെ ആറാട്ടുപുഴ ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്.