ഇടുക്കി: ഇരുവൃക്കകളും തകരാറിലായ ഇടുക്കി മേരികുളത്തെ ഷിബുവെന്ന യുവാവ് ചികിത്സക്ക് പണമില്ലാതെ പ്രതിസന്ധിയിലാണ്. ഉടന്‍ വൃക്കമാറ്റിവച്ചാലെ ഇനി രക്ഷയൂള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും പണമില്ലാത്തതിനാലാണ് ശസ്ത്രക്രിയ വൈകുന്നത്.  രണ്ട് കൊല്ലമായി ഡയാലിസിസിന്റെ ബലത്തിലാണ് ഷിബു ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. മാസം നാല്‍പതിനായിരം രൂപ വേണമിതിന്. കടം വാങ്ങിയായിരുന്നു ഇത്രനാളും ചികിത്സിച്ചത്.

ശരീരം പാതി തളര്‍ന്ന് ഷിബുവിന്റെ അച്ഛന്‍ ചെറിയാനും ചികിത്സയിലാണ്. വൃദ്ധയായ അമ്മ കൂലിപ്പണിയെടുക്കുന്നത് കൊണ്ടുമാത്രമാണ് കുടുംബം കഴിയുന്നത്. ഇങ്ങനെയുള്ളപ്പോള്‍ ശസ്ത്രക്രിയക്കാവശ്യമായ ലക്ഷങ്ങള്‍ക്ക് സുമനസ്സുകളുടെ സഹായം കൂടിയേ തീരുവെന്നാണ് ഷിബുവിന്റെ അഭ്യര്‍ത്ഥന.

SHIBU CHERIYAN
PUTHENPURAKKAL HOUSE
AYYAPPANKOVIL, MERIKULAM
IDUKKI
PH: 9744583097, 7510621562
ACCOUNT DETAILS
SHIBU
FEDERAL BANK UPPUTHARA BRANCH
A/C: 12280100288251
IFSC: FDRL0001228