നെയ്യാറ്റിൻകര അരുവിപ്പുറത്ത് നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു. സമീപത്തെ മരത്തിൽ പിടിച്ച് നിന്ന ഇയാളെ നെയ്യാറ്റിൻകര ഫയർഫോഴ്സ് ടീം രണ്ട് യൂണിറ്റ് ജീവനക്കാർ എത്തിയാണ് രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരം: നെയ്യാറ്റിൻകര അരുവിപ്പുറത്ത് നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു. ഉച്ചയോടെ മൂന്നു സുഹൃത്തുക്കളുമൊത്ത് അരുവിപ്പുറത്തെത്തി കുളിക്കുന്നതിനിടെയാണ് ബാലരാമപുരം സ്വദേശി ഷഹബാസ് ശക്തമായ ഒഴുക്കിൽപ്പെട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമീപത്തെ മരത്തിൽ പിടിച്ച് നിന്ന ഇയാളെ നെയ്യാറ്റിൻകര ഫയർഫോഴ്സ് ടീം രണ്ട് യൂണിറ്റ് ജീവനക്കാർ എത്തിയാണ് രക്ഷപ്പെടുത്തിയത്. ഒഴുക്കിൽപ്പെട്ട ഇയാളെ രക്ഷിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും നെയ്യാറിൽ കനത്ത ഒഴുക്കുണ്ടായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഇതോടെയാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്.