കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വള്ളികുന്നം കൊണ്ടോടി മുകൾ എസ്എൽ സദനത്തിൽ സുകുമാരൻ്റെ മകൻ സുജിത്ത് (23) ആണ്  മരിച്ചത്.  

വള്ളികുന്നം: കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.വള്ളികുന്നം കൊണ്ടോടി മുകൾ എസ്എൽ സദനത്തിൽ സുകുമാരൻ്റെ മകൻ സുജിത്ത് (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെ തഴവ സെൻ്റ് ഗ്രിഗോറിയസ് സ്കൂളിന് സമീപം വെച്ചായിരുന്നു അപകടം. 

കരുനാഗപ്പള്ളി പുതിയകാവിലെ ഷോറൂമിലെ സെയിൽസ് മാനായ സുജിത്ത് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. 

ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ സുജിത്തിനെ ആദ്യം കരുനാഗപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കൊളേജ് ആശുപത്രിയിലെ. തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ച സുജിത്ത് രാത്രി 12.30 ഓടെ മരിക്കുകയായിരുന്നു. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona