'യാ കാജാ സലാം'  എന്ന ബോട്ടിലെ തൊഴിലാളി ഒഡീഷ സ്വദേശി അല്ലജാലി(35)നെയാണ് കാണാതായത്.  

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കടലില്‍ കുടുങ്ങിയ വല ശരിയാക്കാനായി ബോട്ടില്‍ നിന്ന് ചാടിയ ഇതര സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളിയെ കാണാതായി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട 'യാ കാജാ സലാം' എന്ന ബോട്ടിലെ തൊഴിലാളി ഒഡീഷ സ്വദേശി അല്ലജാലി(35)നെയാണ് കാണാതായത്. 

കോസ്റ്റല്‍ പൊലീസ് എസ്‌ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘവും മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് ഇന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ കാറ്റിന് സാധ്യത; കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം