ഇന്ന് രാവിലെ 10 മണിയോടെയാണ് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

ബെം​ഗളൂരു: ബസില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കുന്നമംഗലം സ്വദേശിയായ യുവാവ് മരിച്ചു. ബെംഗളുരൂവില്‍ നിന്നും നാട്ടിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ വരുകയായിരുന്ന വിജേഷാണ് മരിച്ചത്. ഇറങ്ങാനുള്ള സ്ഥലം എത്തിയിട്ടും എണീക്കാത്തതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ തട്ടിവിളിച്ചപ്പോഴാണ് സീറ്റില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും ബന്ധുക്കളും യുവാവിനെ സ്വീകരിക്കാന്‍ താമരശ്ശേരിയില്‍ കാത്തിരിക്കുമ്പോഴായിരുന്നു ദാരുണാന്ത്യം. 

YouTube video player