കൊച്ചി: കൊച്ചിയിൽ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തി. നെട്ടൂർ റെയിൽവെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബുധനാഴ്ച രാത്രിയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരാഴ്ച മുൻപ് കാണാതായ കുമ്പളം സ്വദേശിയായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത് എന്നാണ് സൂചന. ജൂലൈ രണ്ട് മുതൽ കാണാതായ സമീപവാസിയായ അർജുൻ എന്നയാളെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. മൃതദേഹം ഇയാളുടെതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ ലഹരി മാഫിയ സംഘത്തിലെ നാല് പേരെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന.