മാനിപുരത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് വരുന്നതിനിടെ റാഷിദ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിൽ  തട്ടിയാണ് അപകടമുണ്ടായതെന്നാണ് കൊടുവള്ളി പൊലിസ് പറയുന്നത്

കോഴിക്കോട് : മധുവിധു ആഘോഷിച്ച് തീരും മുമ്പ് സ്കൂട്ടര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മാനിപുരം കുണ്ടത്തിൽ കെ.പി. അലിയുടെ മകൻ മുഹമ്മദ് റാഷിദ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചേമുക്കാലോടെ കൊടുവള്ളി-മാനിപുരം റോഡിൽ മുത്തമ്പലം വെളിച്ചണ്ണ മില്ലിനടുത്താണ് അപകടം നടന്നത്.

ഒരു മാസം മുമ്പാണ് റാഷിദിന്റെ വിവാഹം കഴിഞ്ഞത്. മാനിപുരത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് വരുന്നതിനിടെ റാഷിദ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബസിൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് കൊടുവള്ളി പൊലിസ് പറയുന്നത്. എന്നാൽ, ബസ് സ്കൂട്ടറിൽ ഇടിച്ചിട്ടില്ലെന്നാണ് ബസ് ജീവനക്കാരുടെ വാദം.

അപകടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുയാണെന്നും പൊലിസ് പറഞ്ഞു. സക്കീനയാണ് റാഷിദിന്റെ മാതാവ്. ഭാര്യ: മുബഷിറ. സഹോദരങ്ങൾ: റിഷാന, റാഷിന, റാഷിദ്, മുഹമ്മദ് റാഫി. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ കാക്കാടൻച്ചാലിൽ പള്ളി ഖബറിസ്ഥാനിൽ.