പെരുമ്പാവൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്  മാറ്റി

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ ടോറസ് ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചു.കടുവാൾ സ്വദേശിനി സിസി ആണ് മരിച്ചത്. പച്ചക്കറി വാങ്ങിയശേഷം റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടമുണ്ടായത്. ടോറസ് ഇവരുടെ ദേഹത്തുകൂടി കയറിയിറങ്ങി. പെരുമ്പാവൂർ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്