ലക്ഷ്മി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു.

തൃശ്ശൂർ: ഇരിങ്ങാലക്കുട നടവരമ്പിൽ ഓട്ടോ ടാക്സി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ചിറപറമ്പിൽ വീട്ടിൽ മനോജിൻ്റെ ഭാര്യ ലക്ഷ്മി (39) ആണ് മരിച്ചത്. കരുപടന്ന സ്വദേശിയ അഫ്റഫിൻ്റെ ഓട്ടോ ടാക്സിയാണ് നിയന്ത്രണം വിട്ട് ലക്ഷ്മിയെ ഇടിച്ചത്. ലക്ഷ്മി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപെട്ട ഓട്ടോ ടാക്സി ബേക്കറിയിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. 

Asianet News Live | Delhi Elections 2025 | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ്