കോഴിക്കോട്: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുന്ദമംഗലം പടനിലം ഉപ്പഞ്ചേരിമ്മല്‍ അബ്ദുല്‍ ഖാദറിന്റ മകളും കൊടുവള്ളി സ്വദേശി തങ്ങള്‍സ് നജ്മുദ്ദീന്റെ ഭാര്യയുമായ ശബ്‌നയാണ് മരിച്ചത്. തിങ്കളാഴ്ച പതിമംഗലത്തായിരുന്നു അപകടം.

പിതാവ് അബ്ദുല്‍ ഖാദര്‍ തത്ക്ഷണം മരിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ ചന്ദ്രന്‍(55) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.