കോഴിക്കോട്: നാദാപുരം വട്ടോളിയിൽ  എംഡിഎംഎ മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്തു.  വട്ടോളിയിലെ മാണോളി വീട്ടിൽ വിഷ്ണു ദിനേശ് (25) ആണ് നാദാപുരം എക്സൈസ്  പിടികൂടിയത്. എക്സൈസ് സംഘം കക്കട്ടിൽ, കൈവേലി, വട്ടോളി ഭാഗങ്ങളിൽ നടത്തിയ പട്രോളിങ്ങിനിടയിൽ വട്ടോളി ശിവഷേത്രത്തിനു സമീപത്തെ ഷെഡ്‌ഡിൽ നിന്നാണ് ഇയാൾ പിടിയിലാവുന്നത്.

പരിശോധനയില്‍ ഇയാളിൽ നിന്ന്  മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. എൻഡിപിഎസ് ആക്ട് പ്രകാരം എക്സൈസ് വിഷ്ണുവിനെതിരെ കേസെടുത്തു. നാദാപുരം എക്സൈസ് ഇൻസ്‌പെക്ടർ വി.എ. വിനോജിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.