1000 രൂപയുടെ പെറ്റി നോട്ടീസ് വന്നെന്നും ഓർഡേഴ്സ് ഡിസ്ഒബേ ചെയ്തെന്ന് പറ‍ഞ്ഞുകൊണ്ടാണ് പെറ്റി നോട്ടീസ് ലഭിച്ചതെന്നും യുവാവ്

തിരുവനന്തപുരം: ഫയർഫോഴ്സ് മേധാവിയായിട്ടുള്ള ഡി ജി പി യോഗേഷ് ഗുപ്തയുടെ വണ്ടി തടഞ്ഞുവെന്നാരോപിച്ച് 1000 രൂപ പെറ്റിയടിച്ചെന്ന ആരോപണവുമായി യുവാവ് രംഗത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശിവപ്രസാദെന്ന യുവാവ് ആരോപണവുമായി രംഗത്തെത്തിയിത്. വാഹനം ഓടിച്ചത് താനായിരുന്നെന്നും ട്രാഫിക്കിനിടെ ഇൻഡിക്കേറ്റ‌ർ ഇട്ട് തിരിഞ്ഞപ്പോൾ പിന്നിലെത്തിയ ഫയർഫോഴ്സ് മേധാവിയായിട്ടുള്ള ഡി ജി പി യോഗേഷ് ഗുപ്തയുടെ വണ്ടി നിർത്തിയിട്ട് 'എങ്ങോട്ട് പോകുന്നെന്ന് ചോദിച്ചെന്ന്' യുവാവ് വീഡിയോയിൽ പറയുന്നു. ഇൻഡിക്കേറ്റർ ഇട്ടാണ് ലെഫ്റ്റിലേക്ക് തിരിഞ്ഞതെന്ന് പറഞ്ഞപ്പോൾ ഡി ജി പിയുടെ ഗൺമാൻ ഇറങ്ങിവന്ന് പ്രശ്നമുണ്ടാക്കിയെന്നും ശിവപ്രസാദ് വിവരിച്ചു. ഡി ജി പിയോടാണോ കളിക്കുന്നതെന്ന് ചോദിച്ച ഗൺമാൻ, അവിടെയുണ്ടായിരുന്ന ട്രാഫിക്ക് പൊലീസിനോട് പെറ്റിയടിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വണ്ടിക്ക് പ്രശ്നമൊന്നുമില്ലാത്തതിനാൽ ട്രാഫിക്ക് പൊലീസ് പൊയ്ക്കോളാൻ പറഞ്ഞെന്നും യുവാവ് വിവരിച്ചു. എന്നാൽ പിന്നീട് 1000 രൂപയുടെ പെറ്റി നോട്ടീസ് വന്നെന്നും ശിവപ്രസാദ് വ്യക്തമാക്കി. ഓർഡേഴ്സ് ഡിസ്ഒബേ ചെയ്തെന്ന് പറ‍ഞ്ഞുകൊണ്ടാണ് പെറ്റി നോട്ടീസ് ലഭിച്ചതെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.

View post on Instagram