ഇവര്‍ താമസിച്ചിരുന്ന വാടക മുറിയില്‍ എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ 6 ഗ്രാം എംഡിഎംഎയും ലഹരി വില്‍പ്പനയിലുടെ ലഭിച്ച 85,000 രൂപയും കണ്ടെടുത്തു. കീര്‍ത്തനയെ മുന്‍നിര്‍ത്തി യുവാക്കളെ മുറിയിലേക്ക് ആകര്‍ഷിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി.

കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന പതിവാക്കിയ യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. കോഴിക്കോട് നന്മണ്ട ഏഴുകുളം സ്വദേശി അനന്തു, പുതിയാപ്പ സ്വദേശിനി പണ്ടാരക്കണ്ടി താഴത്ത് കീര്‍ത്തന എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് ഭാഗത്തെ ഇവരുടെ സ്ഥിരം കേന്ദ്രത്തില്‍ വെച്ചാണ് ഇരുവരെയും ഡാന്‍സാഫ് സംഘവും നടക്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഒരു മാസം മുന്‍പ് കോഴിക്കോട് നഗരത്തില്‍ നടന്ന വാഹന പരിശോധനക്കിടെ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഉപേക്ഷിച്ച് ഇവര്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വാടക മുറിയില്‍ എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ 6 ഗ്രാം എംഡിഎംഎയും ലഹരി വില്‍പ്പനയിലുടെ ലഭിച്ച 85,000 രൂപയും കണ്ടെടുത്തു. കീര്‍ത്തനയെ മുന്‍നിര്‍ത്തി യുവാക്കളെ മുറിയിലേക്ക് ആകര്‍ഷിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതി. അനന്തുവിനെതിരെ നിരവധി മയക്കുമരുന്ന് കേസുകളും കൊലപാതക കേസും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.