കുടുംബ വഴക്കിനിടെ കൈക്കോട്ടുകൊണ്ടാണ് അറുപത്തിരണ്ടുകാരിയായ കമലയെ മരുമകന്‍ വിനയന്‍ വെട്ടിയത്. കമലയുടെ കൈയ്ക്കാണ് വെട്ടേറ്റത്. 

തൃശൂര്‍: ഗുരുവായൂരില്‍ കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ മരുമകന്‍ വെട്ടി. കണ്ടാണശ്ശേരി കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കമലയ്ക്കാണ് (62) വെട്ടേറ്റത്. ഞായറാഴ്‌ച വൈകീട്ടാണ് സംഭവം.

കുടുംബ വഴക്കിനിടെ കൈക്കോട്ടുകൊണ്ടാണ് അറുപത്തിരണ്ടുകാരിയായ കമലയെ മരുമകന്‍ വിനയന്‍ വെട്ടിയത്. കമലയുടെ കൈയ്ക്കാണ് വെട്ടേറ്റത്. കൈയ്ക്ക് പൊട്ടലുണ്ട്. സംഭവത്തിൽ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക്‌ മാനസികവിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു.