ആക്രമണത്തിൽ സായൂജിന്റെ വയറിനും കൈകൾക്കും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സതീഷ് കുമാറിനായി പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് പൊതുടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സഹോദരന്റെ മകനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യനെടം സ്വദേശി സതീഷ്‌കുമാർ ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നവംബർ പത്താം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പയ്യനടത്തെ തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന സതീഷ്‌കുമാര്‍, പൊതുടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ചൊല്ലി സഹോദരന്‍റെ കുടുംബവുമായി വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സഹോദരന്റെ മകനായ സായൂജിനെ സതീഷ് ആക്രമിച്ചത്.
ആക്രമണത്തിൽ സായൂജിന്റെ വയറിനും കൈകൾക്കും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ സതീഷ് കുമാറിനായി പൊലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഒളിവിൽ കഴിയുന്നതിനിടെ മണ്ണാർക്കാട്ടെ ലോഡ്ജിൽ നിന്നാണ് ഇയാൾ ഇന്ന് പൊലീസിന്‍റെ പിടിയിലായത്.
Read More : 'ആ ടാറ്റൂ, അതവൾ തന്നെ'; കൊല്ലപ്പെട്ട് 30 വർഷത്തിന് ശേഷം യുവതിയെ തിരിച്ചറിഞ്ഞു, നടന്നത് അതിക്രൂര കൊലപാതകം
