രണ്ടുമാസത്തോളമായി ഇയാൾ വീടിന്റെ മുൻ വശത്തായി  കഞ്ചാവ് ചെടി വളർത്തി വരികയായിരുന്നു. 

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ആണ് സംഭവം. കാപ്പിക്കാട് മാങ്കുഴി പുത്തൻവീട്ടിൽ വിജിൻദാസാണ്കഞ്ചാവ് ചെടി വളര്‍ത്തിയതിന് പിടിയിലായത്. 

രണ്ടുമാസത്തോളമായി ഇയാൾ വീടിന്റെ മുൻ വശത്തായി കഞ്ചാവ് ചെടി വളർത്തി വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona