ഇയാളില്‍ നിന്നും 6050 രൂപയും മൊബൈല്‍ ഫോണും ഒറ്റ നമ്പര്‍ ലോട്ടറിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. 

കോഴിക്കോട്: മുക്കത്ത് ഒറ്റ നമ്പര്‍ ലോട്ടറി വില്‍പ്പനക്കാരന്‍ പിടിയില്‍. കുമാരനല്ലൂര്‍ സ്വദേശി സരുണ്‍ ആണ് മുക്കം പൊലീസിന്റെ പിടിയിലായത്. മുക്കം ആലിന്‍ ചുവട്ടിലെ സൗഭാഗ്യ ലോട്ടറി കടയില്‍ സര്‍ക്കാരിന്റെ ലോട്ടറിയുടെ അവസാന അക്കങ്ങള്‍ വച്ചാണ് സരുണ്‍ ചൂതാട്ടം നടത്തിയത്. ഇയാളില്‍ നിന്നും 6050 രൂപയും മൊബൈല്‍ ഫോണും ഒറ്റ നമ്പര്‍ ലോട്ടറിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. 

മുക്കം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് ടി.ടി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജദീര്‍ ചേനമംഗലൂര്‍, അനീസ് കെ എം എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. സമാനരീതിയില്‍ മുക്കത്ത് അടുത്തടുത്തായി നിരവധി ഒറ്റ നമ്പര്‍ ലോട്ടറി കച്ചവട സംഘങ്ങളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പരുമലയില്‍ അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്നു

പത്തനംതിട്ട: പരുമലയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് ഒരു നാടാകെ. നാക്കട സ്വദേശികളായ കൃഷ്ണന്‍കുട്ടി, ഭാര്യ ശാരദ എന്നിവരാണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പ്രതിയായ മകന്‍ അനില്‍കുമാറിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.

രാവിലെ എട്ടരയോടെയാണ് നാടിനെ ആകെ നടുക്കിയ കൊലപാതകമുണ്ടായത്. കുടുംബ വഴക്കിനൊടുവില്‍ അച്ഛന്‍ കൃഷ്ണന്‍കുട്ടിയെ മകന്‍ അനില്‍കുമാര്‍ മാരകമായി വെട്ടി. തടസ്സം പിടിക്കാന്‍ ചെന്ന അമ്മ ശാരദയെയും ആക്രമിച്ചു. ഇരുവരും തല്‍ക്ഷണം മരിച്ചു. അനില്‍കുമാര്‍ വിവാഹമോചിതനാണ്. ഇയാളുടെ ശല്യം സഹിക്കവയ്യാതെ അച്ഛനും അമ്മയും ഏറെ കാലമായി വാടകവീട്ടിലായിരുന്നു താമസം. ഇക്കഴിഞ്ഞ ദിവസമാണ് അനില്‍ കുമാര്‍ തന്നെ ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പ്രതി അനില്‍കുമാറിന് ചില മാനസിക പ്രയാസങ്ങള്‍ ഉള്ളതായും പൊലീസ് പറയുന്നു. 

ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു

YouTube video player