കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയം നോക്കിയാണ് കഴിഞ്ഞ മാസം 31ന് ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കൽ വോങ്കോട് സ്വദേശി അനിൽകുമാറാണ് പിടിയിലായത്. നെടുമങ്ങാട് വലിയമലയിൽ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയം നോക്കിയാണ് കഴിഞ്ഞ മാസം 31ന് ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗിലാണ് കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. പോക്സോ കേസ് ചുമത്തി പൊലീസ് അനില്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona