കൽപകഞ്ചേരി: പത്തു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് യുവാവിനെ പോക്‌സോ കേസിൽ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കന്മനം അല്ലൂരിലെ കാരാട്ടിൽ അബ്ദുൽ അസീസ് (31) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 നാണ് കേസിനാസ്പദമായ സംഭവം. 

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നടന്ന് പോകുന്ന പെൺകുട്ടിയെ വൈക്കോൽ പിടിച്ച് തരാനെന്ന വ്യാജേന അടുത്ത് വിളിക്കുകയായിരുന്നു. അടുത്തെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ വിവരം കുട്ടി വീട്ടിൽ അറിയിച്ചു. വീട്ടുകാർ നൽകിയ പരാതിയിൽ എസ് എച്ച് ഒ എം കെ ഷാജിയുടെ നിർദ്ദേശ പ്രകാരം എസ് ഐ.എസ് കെ പ്രിയനാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.