അരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എഴുപുന്ന പഞ്ചായത്ത് 11-ാം വാർഡിൽ കാട്ടേഴത്ത് ജ്യോതിഷ് (19) ആണ് അരൂർ പൊലീസിന്റെ പിടിയിലായത്. എഴുപുന്ന സ്വദേശിനിയായ 15 കാരിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പുന്നയിലെ വാടക വീട്ടിൽ വച്ചായിരുന്നു പീഢനം. 

അരൂർ, പനങ്ങാട്, കുത്തിയതോട്, പട്ടണക്കാട്, ചേർത്തല സ്റ്റേഷനുകളിലായി പ്രതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. സമാനമായ പോക്സോ കേസിൽ ഇയാൾ 60 ദിവസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.