മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. 

പാലോട്: വിവാഹ വാദ്ഗാനം നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാലോട് പെരിങ്ങമ്മല ഒഴുകു പാറ റിയാസ് മന്‍സിലില്‍ റിയാസ് ഹുസൈനാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്സോ ചുമത്തി. മകളെ കാണാനില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ബംഗ്ലൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.