മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. കല്ലായി റോഡിലെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസമാണ് ധനേഷ് എത്തിയത്. വള പണയം വെച്ച് ഇയാള്‍ 90,000 രൂപ കൈപ്പറ്റുകയും ചെയ്തു.
കോഴിക്കോട്: മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. കോഴിക്കോട് ചാത്തമംഗലം പൂമംഗലത്ത് വീട്ടില്‍ ധനേഷിനെ(48)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. കല്ലായി റോഡിലെ സ്വകാര്യധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസമാണ് ധനേഷ് എത്തിയത്. 11.3 ഗ്രാം തൂക്കമുള്ള വള പണയം വെച്ച് ഇയാള്‍ 90,000 രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ സംശയം തോന്നിയ ജീവനക്കാരന്‍ ഉടന്‍ തന്നെ ആഭരണം പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയും ചെയ്തു. അറസ്റ്റ് ചെയ്ത ധനേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു
.


